യു.കെയിലെ മലയാളി നഴ്‌സിനെയും മക്കളെയും കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ച്

വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവി, ജീവ എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Update: 2022-12-18 11:26 GMT

ലണ്ടൻ: യു.കെയിലെ മലയാളി നഴ്‌സിനെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഭർത്താവ് സാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. സാജുവിനെ തിങ്കളാഴ്ച നോർത്താംപ്റ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

വെള്ളിയാഴ്ച പുലർച്ചെയാണ് കോട്ടയം വൈക്കം മറവൻതുരുത്ത് സ്വദേശി അഞ്ജുവിനെയും മക്കളായ ജാൻവി, ജീവ എന്നിവരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ലണ്ടനിൽ കുടുംബസമേതം കഴിയുകയായിരുന്നു ഇവർ. കെറ്ററിങ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News