കാസർകോട് ഉദുമയിൽ അമ്മയേയും അഞ്ചു വയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉദുമ സ്വദേശി റുബീന, മകൾ അനാന മറിയം എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-09-15 09:39 GMT
Advertising

കാസർകോട്: ഉദുമ അരമങ്ങാനത്ത് അമ്മയേയും അഞ്ചു വയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ സ്വദേശി റുബീന (30), മകൾ അനാന മറിയം (5) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ മുതൽ ഇവരെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അയൽവാസിയുടെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറിനടുത്ത് ഇവരുടെ ചെരിപ്പ് കണ്ട് സംശയം തോന്നിയ നാട്ടുകാർ മേൽപറമ്പ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മേൽപറമ്പ് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹം കിണറിനകത്തുണ്ടെന്ന് കണ്ടുത്തുകയായിരുന്നു. പിന്നീട് കിണറിൽ നിന്ന് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News