ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരു വയസ്സുകാരന് ദാരുണാന്ത്യം
മാതാവിന്റെ കൈയിൽ നിന്നും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ മാതാവിനും പരിക്കേറ്റു.
Update: 2025-06-15 16:01 GMT
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞു മരിച്ചു. വിതുര സ്വദേശി ഷിജാദ്‌ന്റെ മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. വലിയമല മലമ്പ്രക്കോണത്ത് വച്ച് വൈകിട്ട് നാലിനായിരുന്നു അപകടം. ഓട്ടോയും ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന മാതാവിന്റെ കൈയ്യിൽ നിന്ന് കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ നൗഷിമക്കും പരിക്കേറ്റു. തോളെല്ലിനും കാലിലുമാണ് നൗഷിമയ്ക്ക് പരിക്കേറ്റത്.
watch video: