ക്രിസ്മസ് ആഘോഷവും ബഫർ സോണിനെതിരായ പ്രതിഷേധമാക്കി പുൽപ്പള്ളിയിൽ ഒരു ഇടവക

ജീവനും സ്വത്തും ഭീഷണി നേരിടുമ്പോൾ ആഘോഷാവസരങ്ങളും പ്രതിഷേധ സന്ദർഭങ്ങളാക്കാതെ തരമില്ലെന്നാണ് സംഘാടകരുടെ നിലപാട്

Update: 2022-12-24 02:01 GMT
Editor : Jaisy Thomas | By : Web Desk
Advertising

വയനാട്: ക്രിസ്മസ് ആഘോഷവും ബഫർ സോണിനെതിരായ പ്രതിഷേധമാക്കി പുൽപ്പള്ളിയിൽ ഒരു ഇടവക. മരകാവ് സെൻ്റ് തോമസ് ഇടവകയാണ് ക്രിസ്മസ് റാലി ബഫർ സോണിനെതിരായ പ്രതിഷേധ പ്രകടനമാക്കി മാറ്റിയത്. ജീവനും സ്വത്തും ഭീഷണി നേരിടുമ്പോൾ ആഘോഷാവസരങ്ങളും പ്രതിഷേധ സന്ദർഭങ്ങളാക്കാതെ തരമില്ലെന്നാണ് സംഘാടകരുടെ നിലപാട്.

ഉണ്ണിയേശുവും പുൽക്കൂടും നക്ഷത്രവുമൊക്കെ നിറഞ്ഞുനിൽക്കേണ്ടിയിരുന്ന ക്രിസ്മസ് റാലിയിൽ ഇത്തവണ പക്ഷെ നിറഞ്ഞു നിന്നത് മുദ്രാവാക്യം വിളികളും പ്ലക്കാർഡുകളും. മരകാവ് സെന്‍റ് തോമസ് ദേവാലയത്തിന്‍റെ നേതൃത്വത്തില്‍ അതിജീവനം 2022 എന്ന് പേരിട്ടായിരുന്നു വേറിട്ട ക്രിസ്മസ് റാലി. ചെറുതും വലുതുമായി 125 സാന്താക്ലോസുമാരാണ് റാലിയിൽ അണിനിരന്നത്. കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ചയും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവും മൂലം ദുരിതമനുഭവിക്കുന്ന മലയോര ജനതക്ക് ഇരട്ടി പ്രഹരമായാണ് ബഫര്‍സോണ്‍ പ്രഖ്യാപനം വന്നതെന്നും പ്രക്ഷോഭമല്ലാതെ മാർഗമില്ലെന്നും പ്രതിഷേധക്കാർ പറഞ്ഞു.

ഉപഗ്രഹ സര്‍വേയും നേരിട്ടുള്ള സർവേയും അബദ്ധമാണെന്നും മാപ്പര്‍ഹിക്കാത്ത മാപ്പാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നതെന്നും പറഞ്ഞ പ്രതിഷേധക്കാർ, ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി ബഫര്‍സോണ്‍ സീറോ പോയന്‍റില്‍ നിലനിര്‍ത്തണമെന്നും അതുവരെ വിവിധ രീതികളിലുള്ള പ്രതിഷേധ രീതികൾ തുടരുമെന്നും കൂട്ടിച്ചേർത്തു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News