ഹെൽത്ത് സെൻറിൽനിന്ന് നിന്ന് ലഭിച്ച പാരസെറ്റമോൾ ഗുളികയിൽ കമ്പി കഷ്ണം
കുട്ടിക്ക് ഗുളിക നൽകാനായി പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ കമ്പി കഷ്ണം കണ്ടെത്തിയത്
Update: 2025-06-18 08:20 GMT
മണ്ണാർക്കാട്: മണ്ണാർക്കാട് ഹെൽത്ത് സെൻറിൽനിന്ന് നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച മരുന്നിലാണ് കമ്പി കഷ്ണം ലഭിച്ചത്.
കുഞ്ഞിന് ഗുളിക നൽകാനായി പൊട്ടിച്ചപ്പോഴാണ് ഉള്ളിൽ കമ്പി കഷ്ണം കണ്ടെത്തിയത്. മരുന്ന് കമ്പനിക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങിയിരിക്കുകയാണ്.
മരുന്ന് കമ്പനിക്കെതിര ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.