തെങ്ങ് വീണ് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു
ആലുവ യുസി കോളജിന് സമീപത്താണ് അപകടം
Update: 2025-09-28 12:15 GMT
കൊച്ചി: തെങ്ങ് വീണ് കുട്ടി മരിച്ചു. ആലുവ യുസി കോളജിന് സമീപത്താണ് അപകടം. ആലുവ തോട്ടക്കാട്ടുകര ഹോളി ഗോസ്റ്റ് കോൺ വെൻറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആലങ്ങാട് വയലക്കാട് വീട്ടിൽ മൂസയുടെ മകൻ മുഹമ്മദ് സിനാനാണ് മരിച്ചത്.
തെങ്ങിലെ പൊത്തിൽ നിന്നും തത്തയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ തെങ്ങ് മറിഞ്ഞാണ് അപകടമുണ്ടായത്. തല ഉണങ്ങി നിന്നിരുന്ന തെങ്ങ് സിനാനും മറ്റ് നാല് കൂട്ടുകാരും ചേർന്ന് വെട്ടിമറിക്കുന്നതിനിടെ സിനാന്റെ ദേഹത്തേക്ക് മറിയുകയായിരുന്നു.