അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണം; വിജിലൻസ് മേധാവിക്ക് കോടതി നിർദേശം

ഹരജി തള്ളണമെന്ന വിജിലൻസ് മേധാവിയുടെ ആവശ്യം കോടതി അം​ഗീകരിച്ചില്ല

Update: 2024-10-01 07:31 GMT

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ വിജിലൻസ് മേധാവിക്ക് കോടതിയുടെ നിർദേശം. ഡിസംബർ 10ന് റിപ്പോർട്ട്‌ ഹാജരാക്കണമെന്നാണ് തിരുവനന്തപുരം വിജിലൻസ് കോടതിയുടെ നിർദേശം. രണ്ടുമാസം സമയം വേണമെന്ന വിജിലൻസിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

ഹരജി തള്ളണമെന്ന വിജിലൻസ് മേധാവിയുടെ ആവശ്യം കോടതി നിരാകരിച്ചു. അജിത് കുമാറിനും പി. ശശിക്കുമെതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന ഹരജിയിലാണ് നടപടി. അജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതായി വിജിലൻസ് കോടതിയെ അറിയിച്ചു. നെയ്യാറ്റിൻകര സ്വദേശിയുടെ ഹരജിയിലാണിത് കോടതിയുടെ നടപടി.

Advertising
Advertising
Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News