താമരശ്ശേരിയിൽ സ്കൂട്ടറിന് മുന്നിൽ തെരുവ് നായ ചാടി; യുവതികൾക്ക് പരിക്ക്
താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം
Update: 2025-10-12 16:27 GMT
Photo| MediaOne
കോഴിക്കോട്: സ്കൂട്ടറിന് മുന്നിൽ തെരുവുനായ ചാടി താമരശ്ശേരിയിൽ യുവതികൾക്ക് പരിക്കേറ്റു. കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിലാണ് അപകടം. പേരാമ്പ്ര സ്വദേശികളായ ആർദ്ര, ആതിര എന്നിവർക്കാണ് പരിക്കേറ്റത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.