ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം
പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്
Update: 2025-10-18 06:16 GMT
വയനാട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കർഷകന് നേരെ കടുവയുടെ ആക്രമണം. പടകലപുര ഗ്രാമത്തിലെ മഹാദേവിനാണ് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ മഹാദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയലിൽ കൃഷി ചെയ്യുന്നതിനിടെ മഹാദേവിന്റെ അടുത്തേക്ക് പാഞ്ഞടുത്ത കടുവ ആക്രമിച്ച ശേഷം ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.