പാലക്കാട് മുതലമടയിൽ പുലിയിറങ്ങി

കള്ളിയൻപാറ പാത്തിപ്പാറയിൽ വളർത്തു നായയെ പുലി പിടിച്ചു

Update: 2023-02-21 10:48 GMT
Advertising

പാലക്കാട്: മുതലമടയിൽ ജനവാസ മേഖലയിൽ പുലിയിറങ്ങി. വളർത്തു നായയെ പുലി പിടിച്ചു. കള്ളിയൻപാറ പാത്തിപ്പാറയിൽ ജയേഷിന്റെ നായയെയാണ് പുലി പിടിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പ്രദേശത്ത് ഉണ്ടായിരുന്ന സിസിടിവിയിൽ പുലി നായയെ പിടികൂടുന്ന ദൃശ്യങ്ങൾ പതിഞ്ഞു.

അഞ്ച് വർഷങ്ങള്‍ക്ക് ശേഷമാണ് പ്രദേശത്ത് പുലിയിറങ്ങുന്നത്. സംഭവത്തിൽ പുലിയെ പിടികൂടുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News