മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു
പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി
Update: 2025-07-09 10:48 GMT
മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. സ്ത്രീയുടെ മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യവകുപ്പ് ഇടപെട്ട് തടഞ്ഞു. പരിശോധനാ ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിക്കൊപ്പം ചികിത്സയിലുണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ 70കാരിയാണ് മരിച്ചത്.
watch video: