ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു
ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു.
Update: 2025-06-06 02:00 GMT
ആലപ്പുഴ: ആലപ്പുഴ കായംകുളം കെപിഎസി ജംഗ്ഷന് സമീപം ദേശീയപാതയിലെ ഓടക്ക് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു.നൂറനാട് സ്വദേശി ആരോമലാണ് (27) മരിച്ചത്.ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ആരോമലും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്.
watch video: