കോട്ടയത്ത് വിനോദസഞ്ചാരത്തിനിടെ ബോട്ടില്‍ നിന്ന് നദിയിൽ വീണ യുവാവ് മരിച്ചു

അഗ്നിരക്ഷാസേന എത്തിയാണ് അജിത്തിന്‍റെ മൃതദേഹം പുറത്തെടുത്തത്

Update: 2022-03-14 16:23 GMT
Editor : ijas

കോട്ടയം കുമരകത്ത് വിനോദസഞ്ചാരത്തിനിടെ ബോട്ടില്‍ നിന്ന് കവണാറ്റിൻകര നദിയിൽ വീണ യുവാവ് മരിച്ചു. കറുകച്ചാൽ സ്വദേശി അജിത്താണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം. സംഘമായി ബോട്ടിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഹൗസ് ബോട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആദ്യം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വിഫലമായി. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് അജിത്തിന്‍റെ മൃതദേഹം പുറത്തെടുത്തത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News