വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ

വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) യെ ആണ് വടക്കേക്കര ഇൻസ്‌പെക്ടർ വി.സി സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

Update: 2022-11-23 12:42 GMT

കൊച്ചി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് അറസ്റ്റിൽ. വടക്കേക്കര പട്ടണം പുഴക്കരേടത്ത് വീട്ടിൽ സിജോ (26) യെ ആണ് വടക്കേക്കര ഇൻസ്‌പെക്ടർ വി.സി സൂരജിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ടെറസിന് മുകളിൽ മണലും ആട്ടിൻ കാഷ്ടവും നിറച്ച രണ്ടു പ്ലാസ്റ്റിക് പാത്രങ്ങളിലായി ഒമ്പത് കഞ്ചാവ് ചെടികൾ നനച്ചുവളർത്തുകയായിരുന്നു. അതിൽ നിന്നും ഒരു ചെടി വെട്ടി ഇലകൾ സമീപത്ത് ഒരു സ്റ്റീൽ പാത്രത്തിൽ ഉണക്കാൻ ഇട്ടിട്ടുണ്ടായിരുന്നു. പോലീസ് പരിശോധിക്കുന്ന സമയത്ത് ചെടികൾ പൂവിട്ട നിലയിലാണ്.

Advertising
Advertising

സ്‌കൂൾ കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തുന്നതിനും സ്വന്തം ഉപയോഗത്തിനു വേണ്ടിയുമാണ് കഞ്ചാവ് നട്ടു വളർത്തുന്നതെന്ന് പ്രതി പൊലിസിനോട് പറഞ്ഞു. കഞ്ചാവ് ചെടിയും ഉണക്കിയ കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ നിർദേശപ്രകാരം ഇൻസ്‌പെക്ടർ എം.എസ് ഷെറി, എ.എസ്.ഐ റസാഖ്, സി.പി.ഒമാരായ മിറാഷ്, ലിജോ, ശീതൾ, മധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ യോദ്ധാവിന്റെ ഭാഗമായി പരിശോധനകൾ തുടരുമെന്ന് ഡി.വൈ.എസ്.പി എം.കെ മുരളി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News