നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

നാദാപുരം സ്വദേശി വിശാഖിനെ പത്തു പേരടങ്ങിയ സംഘം മർദ്ദിക്കുകയായിരുന്നു

Update: 2023-03-24 16:26 GMT

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് സദാചാര ഗുണ്ടാ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ നാദാപുരം സ്വദേശി വിശാഖിനെ പത്തു പേരടങ്ങിയ സംഘം മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.

നാദാപുരം പാറക്കടവ് റോഡിൽ തട്ടാറങ്ങ് പള്ളിക്ക് സമീപം താമസിക്കുന്ന വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ കൂത്തുപറമ്പ് സ്വദേശി വിശാഖിനാണ് മർദ്ദനമേറ്റത്. പത്തോളം വരുന്ന ആക്രമിസംഘം യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി വിശാഖിനെ മർദ്ദിക്കുകയായിരുന്നു. കൈകാലുകൾ ഒടിയുകയും തലയ്ക്ക് ആഴത്തിൽ പരിക്കേൽക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുമ്പ് ദണ്ഡുകളും , ഹോളോ ബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

Advertising
Advertising
Full View

വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. വിശാഖ് യുവതിയുടെ വീട്ടിലെത്തി വിവരം ആരോ ആക്രമി സംഘത്തെ വിളിച്ചറിയിക്കുകയും യുവാക്കൾ സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു. യുവതിയുടെയും മക്കളുടെയും മുൻപിൽ വച്ചായിരുന്നു സദാചാര ഗുണ്ടായിസം. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നാദാപുരം പോലീസ് കേസെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News