വാത്സല്യത്തിന്‍റെയല്ല, വഷളത്തരത്തിന്‍റെ ശരീരഭാഷയായിരുന്നു സുരേഷ് ഗോപിയുടേത്: എ.എ റഹിം

ഇതിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് എന്താണ്

Update: 2023-10-28 07:55 GMT
Editor : Jaisy Thomas | By : Web Desk

എ.എ റഹീം

Advertising

തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിൽ സുരേഷ് ഗോപിയുടേത് മാപ്പായി പരിഗണിക്കാൻ കഴിയില്ലെന്ന് എ.എ റഹിം എം.പി. വാത്സല്യത്തിന്‍റെയല്ല, വഷളത്തരത്തിന്‍റെ ശരീരഭാഷയായിരുന്നു സുരേഷ് ഗോപിയുടേതെന്നും റഹിം പറഞ്ഞു. ഇതിൽ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് എന്താണ്. കാണിച്ചതിനെക്കാൾ വലിയ വഷളത്തരമാണ് ന്യായീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവർത്തകക്ക് എതിരായ സുരേഷ് ഗോപിയുടെ നടപടി തൊഴിലിടത്തെ സ്ത്രീകൾക്കെതിരായ അതിക്രമമെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു. തെറ്റായി പോയെങ്കിൽ മാപ്പ് പറയുന്നു എന്ന സുരേഷ് ഗോപിയുടെ പ്രയോഗം പോലും അംഗീകരിക്കാൻ കഴിയില്ല. ക്യാമറയ്ക്ക് മുന്നിൽ നടന്നതിനാൽ പരാതി നൽകേണ്ട ആവശ്യം പോലുമില്ലെന്നും പൊലീസിന് സ്വമേധയാ കേസ് എടുക്കാമെന്നും ആനി രാജ പറഞ്ഞു.

ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്‍റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്‍റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

പെരുമാറ്റം മോശമായി തോന്നിയെങ്കിൽ മാപ്പു ചോദിക്കുന്നതായി സുരേഷ് ഗോപി ഫേസ്ബുക്കിൽ പറഞ്ഞു.എന്നാല്‍ നടനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ഷിദ ജഗത് പറഞ്ഞു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News