പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതി മരിച്ചു

പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമ(27)ആണ് മരിച്ചത്.

Update: 2024-03-13 13:48 GMT
Advertising

പാലക്കാട്: പട്ടാമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. പെരുമുടിയൂർ നമ്പ്രം കളരിക്കൽ ഷഹീലിന്റെ ഭാര്യ ഷമീമ(27)ആണ് മരിച്ചത്.

പട്ടാമ്പി-ഗുരുവായൂർ റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ടയർ യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഉടൻ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News