താമരശ്ശേരി കൈതപൊയിലിൽ വാഹനാപകടം; ഒൻപത് പേർക്ക് പരിക്ക്

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

Update: 2025-02-08 13:43 GMT
Editor : നബിൽ ഐ.വി | By : Web Desk

കോഴിക്കോട്: താമരശ്ശേരി കൈതപൊയിലിൽ വാഹനാപകടം. ട്രാവല്ലറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ​ഗുരുതരമല്ല. വൈകിട്ട് 4.30ഓടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

അതേസമയം താമരശേരി ചുരത്തിലെ ആറാം വളവിൽ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വൈകിട്ട് ആറ് മണിയോടെയായിരുന്നു ലോറി കുടുങ്ങിയത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News