വട്ടപ്പാറ വളവിൽ വീണ്ടും അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്
ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Update: 2021-07-09 13:34 GMT
വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടങ്ങൾ തുടർക്കഥയായ ദേശീയപാതയിലെ വട്ടപ്പാറ വളവിലാണ് വീണ്ടും വാഹനാപകടമുണ്ടായത്. ചരക്കുമായി കോഴിക്കോട് ഭാഗത്തുനിന്ന ലോറിയാണ് പ്രധാന വളവിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ലോറി ഡ്രൈവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ വളാഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടകാരണം വ്യക്തമായിട്ടില്ല. അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.