യു.പി.ഐ പണമിടപാട്: അക്കൗണ്ടുകൾ ഫ്രീസായതായി വീണ്ടും പരാതി

എറണാകുളം മുപ്പത്തടത്താണ് എഴോളം കച്ചവടക്കാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തത്

Update: 2023-04-08 11:51 GMT

കൊച്ചി: യു.പി.ഐ വഴി പണമിടപാട് നടത്തി അക്കൗണ്ടുകൾ ഫ്രീസായതായി വീണ്ടും പരാതി. എറണാകുളം മുപ്പത്തടത്താണ് എഴോളം കച്ചവടക്കാരുടെ അക്കൗണ്ട് ഫ്രീസ് ചെയ്തത്. ഗുജറാത്തിൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ട് ഫ്രീസായതെന്നാണ് ബാങ്കിന്റെ മറുപടി. സാധാരണക്കാരായ ചെറുകിട കച്ചവടക്കാരുടെ അക്കൗണ്ടുകളാണ് ഫ്രീസാക്കിയിരിക്കുന്നത്.

ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഗുജറാത്തിലെ സംഘത്തിന്റെ ഫോൺനമ്പറും മെയിൽ ഐ.ഡിയുമാണ് തന്നെതെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞു. അവരുമായി ബന്ധപ്പെട്ടപ്പോൾ പരാതി മെയിൽ അയക്കാൻ പറഞ്ഞുവെന്നും അത് മേലുദ്യോഗസ്ഥന് കൈമാറാമെന്ന് അറിയിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഗുജറാത്തിലെ സൈബർ പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ഫോണിൽ ലഭിക്കുന്നില്ലെന്നും മെയിൽ അയച്ചിട്ട് മറുപടിയില്ലെന്നും മറ്റൊരാൾ പറഞ്ഞു. 

Advertising
Advertising
Full View

Complaint was that accounts were frozen after paying through UPI in Ernakulam

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News