Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടികൊന്ന കേസിൽ പ്രതി പിടിയിൽ. ഒളിവിലായിരുന്ന പ്രതി ഈശ്വരനെ പുതൂർ പൊലീസാണ് പിടികൂടിയത്. ഓണത്തലേന്നായിരുന്നു ആനക്കല്ല് ഉന്നതിയിലെ മണികണ്ഠൻ കൊല്ലപ്പെട്ടത്.
രണ്ടുപേരും തമ്മിലുള്ള തർക്കത്തിനിടെ വെട്ടുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഈശ്വർ കടന്നുകളയുകയായിരുന്നു.