'എല്ലാം ഷിബിലിയുടെ പ്ലാൻ, കൂടെ നിന്നു എന്നത് സത്യമാണ്'; സിദ്ദിഖിന്റെ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം കൂസലില്ലാതെ കാണിച്ചു കൊടുത്ത് ഫർഹാന

അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിൽ സിദ്ദിഖിന്റെ ഫോൺ കണ്ടെത്തിയിരുന്നു

Update: 2023-05-30 13:44 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും ഷിബിലിയാണെന്ന് പ്രതി ഫര്‍ഹാന.   സിദ്ദിഖിന്റെ മൃതദേഹം വലിച്ചെറിഞ്ഞ സ്ഥലം പൊലീസിന് കാട്ടിക്കൊടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫര്‍ഹാന.  

'കൊല നടക്കുമ്പോൾ താൻ റൂമിൽ ഉണ്ടായിരുന്നു. എല്ലാം ചെയ്തത് ഷിബിലിയാണെന്നും ഫർഹാന പറഞ്ഞു. കൊലപാതകം ഹണി ട്രാപ്പാണ് എന്ന് പറയുന്നത് പച്ചക്കള്ളമാണ്.അയാളുടെ കൈയിൽ നിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ല'.. ഫര്‍ഹാന പറഞ്ഞു.

അട്ടപ്പാടി ചുരത്തിലെത്തിച്ച് നടത്തിയെ തെളിവെടുപ്പിൽ സിദ്ദിഖിന്റെ ഫോൺ കണ്ടെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് പ്രതികളായ ഷിബിലി , ഫർഹാന എന്നിവരെ അട്ടപ്പാടി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 19-ാം തിയ്യതി രാത്രി 9 മണിയോടെയാണ് മൃതദേഹം കയറ്റിയ പെട്ടികൾ ചുരത്തിൽ നിന്നും താഴെക്ക് എറിഞ്ഞത്. ഒൻപതാം വളവിൽ കാർ നിർത്തിയ ശേഷം മറ്റ് ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം പെട്ടികൾ താഴെക്ക് എറിഞ്ഞു എന്ന് ഷിബിലിയും , ഫർഹാനയും പൊലീസിനോട് പറഞ്ഞു.

Advertising
Advertising

മൃതദേഹം വലിച്ചെറിഞ്ഞ് തിരിച്ച് പോകുമ്പോഴാണ് സിദ്ദിഖിന്റെ ഫോൺ ഉപേക്ഷിച്ചത്. ഏഴാം വളവിന് താഴെ നിന്നുമാണ് ഫോൺ ലഭിച്ചത്. ഫർഹാനയുടെ ചളവറയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

അതേസമയം, സിദ്ദിഖിന്റെ കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയാണെന്ന് കണ്ടെത്തി.   കോഴിക്കോട് കോർപറേഷന്റേയോ , മലിനീകരണ നിയന്ത്രണ ബോഡിന്റെയോ അനുമതി ഇല്ലാതെയാണ് പ്രവർത്തിച്ച ഹോട്ടൽ അടച്ച് പൂട്ടി.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News