കാസർകോഡ് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോർമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി

ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി

Update: 2022-10-29 10:36 GMT
Editor : ijas

കാസർകോഡ്: കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോർമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോർമറിന് മുകളിലേക്ക് കയറിയത്. ട്രാന്‍സ്ഫോര്‍മറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സാന്നിധ്യത്തില്‍ പ്രതിയെ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു. അതെ സമയം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News