സാംസ്കാരിക പ്രവര്‍ത്തകനെ പഞ്ചായത്ത് ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയംബ്രോട്ട് പറഞ്ഞു

Update: 2023-05-26 06:14 GMT

മലപ്പുറം: പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. സാംസ്‌കാരിക പ്രവർത്തകനായ റസാഖ് പയേമ്പ്രോട്ടിന്റെ മൃതദേഹമാണ് പഞ്ചായത്ത് ഓഫീസിൽ കണ്ടെത്തിയത്. പഞ്ചായത്തിനെതിരെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട് റസാഖ് സമരത്തിലായിരുന്നു. റസാഖിന്റെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരൻ ജമാൽ പയംബ്രോട്ട് പറഞ്ഞു. പ്രസിഡന്റിനെ അറസ്റ്റ് ചെയ്യാതെ മൃതദേഹം മാറ്റില്ലെന്നും സഹോദരൻ പറഞ്ഞു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News