'ആരോപണത്തിന് പിന്നിൽ അജണ്ട'; രേവതി സമ്പത്തിനെതിരെ പരാതിയുമായി സിദ്ദിഖ്

മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചു.

Update: 2024-08-26 07:06 GMT

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് രേവതി ഉന്നയിക്കുന്നത് എന്നാണ് സിദ്ദിഖിന്റെ ആരോപണം. തനിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു രേവതിയുടെ ആരോപണം. എന്നാൽ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെൺകുട്ടിയെ താൻ കാണുമ്പോൾ അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്റെ പരാതിയിൽ പറയുന്നുണ്ട്.

രേവതി സമ്പത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷൻ കോഡിനേറ്റർ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ അദ്ദേഹം പറയുന്നത്. തന്റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.

Advertising
Advertising

വ്യാജ പ്രചാരണത്തിന് വേണ്ടി ചിലർ രേവതി സമ്പത്തിനെ ഉപയോഗിച്ചു. ആരോപണമുന്നയിച്ച ശേഷം മാത്രമാണ് അവർക്ക് ശ്രദ്ധ ലഭിച്ചത്. രേവതിയുടെ ആരോപണത്തിൽ ഡബ്ലിയു.സി.സിയും പ്രതികരിച്ചിട്ടില്ല. മലയാള സിനിമാ മേഖലക്കെതിരെ നടക്കുന്നത് ക്രിമിനൽ ഗൂഢാലോചനയാണെന്നും സിദ്ദിഖ് ആരോപിച്ചു.


Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News