നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്നും ക്രൈംബ്രാഞ്ച്

Update: 2022-06-07 10:50 GMT
Editor : afsal137 | By : Web Desk
Advertising

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീൽ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ചു. നേരത്തെ ഈ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. തെളിവ് ശേഖരിക്കുന്ന ഘട്ടത്തിൽ ഇടപെടാൻ കോടതിയ്ക്ക് അധികാരമില്ലെന്ന് ക്രൈംബ്രാഞ്ച് അപ്പീലിൽ വ്യക്തമാക്കി. ദൃശ്യങ്ങൾ ചോർന്നതിൽ വ്യക്തതയുണ്ടായേ പറ്റൂവെന്ന് ഹൈക്കോടതിയിൽ പ്രോസിക്യൂഷനും കൂട്ടിച്ചേർത്തു.

കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്. ക്രൈബ്രാഞ്ച് ആവശ്യം നേരത്തെ വിചാരണ കോടതിയാണ് നിരസിച്ചത്. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന എട്ടാം പ്രതിയായ ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. എന്നാൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്റെ വാദം.

മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷൻ ആരേപിക്കുന്ന സമയം ദിലീപ് ജയിലിൽ ആയിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും പ്രതിഭാഗ വ്യക്തമാക്കി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയിൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരുന്നു. ഇതിനായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷൻ നിലപാട്. എന്നാൽ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കൈയ്യിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് കോടതിയിൽ തള്ളിയിരുന്നു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News