നടിയെ ആക്രമിച്ച കേസ്; നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് പള്‍സർ സുനി

വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് സുനി അറിയിച്ചു

Update: 2023-02-21 15:50 GMT
Advertising

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ ദിവസങ്ങളിൽ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്ന് പൾസർ സുനി. ഇതിനായി ഹൈക്കോടതിയിൽ അപേക്ഷ നൽകി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കുന്നത് വലിയ പോരായ്മകൾക്ക് ഇടയാക്കുന്നുണ്ടെന്ന് സുനി അറിയിച്ചു.

പൾസർ സുനി സമർപ്പിച്ച ജാമ്യ ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനിടയിൽ ആണ് പുതിയ ഹരജി. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തുടരന്വേഷണത്തിന്‍റെ ഭാഗമായി മഞ്ജുവിനെ വീണ്ടും വിസ്തരിച്ചിരുന്നത്. മഞ്ജു വാര്യരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് സുപ്രിംകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു .

കേസിലെ സാക്ഷി വിസ്താരം പൂർത്തിയാക്കുന്നതിന് ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ്താരത്തിന് പ്രോസിക്യുഷൻ നിരത്തുന്ന കാരണങ്ങൾ വ്യാജമാണെന്ന് കാണിച്ചാണ് ദിലീപ് സുപ്രിം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. കാവ്യാ മാധവന്റെ അച്ഛനെയും അമ്മയെയും വിസ്തരിക്കുന്നതിലും ദിലീപ് എതിർപ്പ് അറിയിച്ചിരുന്നു.

കാവ്യ മാധവന്‍റെ അച്ഛൻ മാധവനെയും അമ്മ ശ്യാമളേയും വീണ്ടും വിസ്തരിക്കണമെന്ന് പ്രോസിക്യുഷൻ ആവശ്യപ്പെടുന്നത് വിചാരണ നീട്ടി കൊണ്ടുപോകാൻ ആണെന്നും ദിലീപ് സത്യവാങ്മൂലത്തിൽ ആരോപിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും സഹോദരന്റെയും സഹോദരിയുടെയും സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News