നടിയെ ആക്രമിച്ച കേസ് : വിധി പറയുന്ന തിയതി ഇന്ന് തീരുമാനിച്ചേക്കും
നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി. പൾസർ സുനിയാണ് ഒന്നാം പ്രതി
Update: 2025-11-20 02:58 GMT
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പറയുന്ന തിയതി ഇന്ന് തീരുമാനിച്ചേക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം വിധി ഉണ്ടായേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നടൻ ദിലീപാണ് കേസിലെ എട്ടാം പ്രതി. പൾസർ സുനിയാണ് ഒന്നാം പ്രതി. കുറ്റപത്രത്തിൽ 10 പ്രതികൾ. പത്താം പ്രതിയെ മാപ്പു സാക്ഷിയാക്കിയിട്ടുണ്ട്.