നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ റിപ്പോർട്ട് കോടതിക്ക് കൈമാറി

കേസിൽ നാല് സാക്ഷികളെ 22 ന് വിസ്തരിക്കാൻ അനുമതി നൽകി

Update: 2022-01-20 07:43 GMT
Editor : ലിസി. പി | By : Web Desk

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോർട്ട് കോടതിക്ക് നൽകി. റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന് ദിലീപ് കോടതിയിൽ അറിയിച്ചെങ്കിലും നൽകാൻ കഴിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പ്രതിക്ക് റിപ്പോർട് നൽകണമെന്ന് അവകാശപ്പെടാനാവില്ല. അന്വേഷണ ഉദ്യോസ്ഥന്റെ കൈവശമുള്ള പീഡനദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

ദൃശ്യത്തിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്നും കോടതിക്ക് നൽകണം എന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തുമെന്ന വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.  കേസിൽ നാല് സാക്ഷികളെ 22 ന് വിസ്തരിക്കാൻ അനുമതി നൽകി. ഒരു സാക്ഷിയെ 25 ന് വിസ്തരിക്കും. മറ്റ് ഹരജികൾ 25 ന് പരിഗണിക്കും.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News