സിനിമാ കോൺക്ലേവ് പണവും സമയവും കളയാനെന്ന് നടി രഞ്ജിനി

ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് വിഡ്ഢിത്തമായിപ്പോയെന്നും രഞ്ജിനി പറഞ്ഞു.

Update: 2024-09-07 12:01 GMT

കൊച്ചി: സിനിമാ കോൺക്ലേവ് പണവും സമയവും വെറുതെ കളയാൻ മാത്രമേ ഉപകാരപ്പെടുകയൂള്ളൂ എന്ന് നടി രഞ്ജിനി. കോൺക്ലേവ് വിളിച്ച് ചർച്ച ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കുകയാണ് വേണ്ടത്. അത് കൈവശം വെച്ചിട്ട് സമയം പാഴാക്കരുതെന്നും രഞ്ജിനി മീഡിയവണിനോട് പറഞ്ഞു.

ഹേമാ കമ്മിറ്റിക്ക് മൊഴി നൽകിയത് വിഡ്ഢിത്തമായിപ്പോയെന്ന് തോന്നുന്നുവെന്ന് രഞ്ജിനി പറഞ്ഞു. തന്റെ സമയം വെറുതെ കളഞ്ഞു. നടപടിയൊന്നും ഉണ്ടാവുന്നില്ല. മൊഴി കൊടുത്തവർക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. നടപടികളിലേക്ക് കടക്കാത്തതുകൊണ്ട് മൊഴി കൊടുത്തവർ പേടിച്ചിരിക്കേണ്ട അവസ്ഥയാണ്. വളരെ സെൻസിറ്റീവായ വിഷയത്തെ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെന്നും അവർ കുറ്റപ്പെടുത്തി.

ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷവും സിനിമാ മേഖലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി കടലാസിൽ മാത്രമാണ്. അമ്മ സംഘടനയിലുള്ള സ്ത്രീകളുടെ മൊഴിയെടുത്തില്ല എന്ന വിമർശനത്തിൽ കാര്യമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പരിശോധിച്ച് നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടതെന്നും രഞ്ജിനി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News