'പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബോധപൂർവം കുഴപ്പമുണ്ടാക്കി'-എംആർ അജിത് കുമാറിന്റെ റിപ്പോർട്ട് പുറത്ത്

ബിജെപിയുടെ പേര് പറയാതെയാണ് എഡിജിപി അജിത് കുമാറിന്റെ റിപ്പോർട്ട്.

Update: 2024-12-24 10:41 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ട്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പൂരനാളിൽ ബോധപൂർവം കുഴപ്പമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ പകർപ്പ് മീഡിയവണിനു ലഭിച്ചു.

ബിജെപിയുടെ പേര് പറയാതെയാണ് അജിത് കുമാറിന്റെ റിപ്പോർട്ട്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ രൂക്ഷവിമർശനമാണുള്ളത്. പൂരം കലക്കാൻ ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

Watch Video Report Here:

Full View

Summary: ADGP MR Ajith Kumar's report contains serious allegations against Thiruvambady Devasowm in the Thrissur Pooram disruption case

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News