സര്‍വകലാശാലകളിലെ ഭരണപ്രതിസന്ധി: ഗവര്‍ണറുമായി സമവായത്തിന് നേരിട്ടിറങ്ങി മുഖ്യമന്ത്രി

രാജ്ഭവനില്‍ നടന്ന കൂടികഴ്ച 1 മണിക്കൂര്‍ നേരം നീണ്ടുനിന്നു

Update: 2025-07-20 12:36 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഭരണപ്രതിസന്ധിക്കിടെ മുഖ്യമന്ത്രി, ഗവര്‍ണര്‍ കൂടിക്കാഴ്ച. രാജ്ഭവനില്‍ നടന്ന കൂടികഴ്ച 1 മണിക്കൂര്‍ നേരം നീണ്ടുനിന്നു. ഗവര്‍ണറുടെ പരിഗണനയിലുള്ള ബില്ലുകള്‍ ഒപ്പിടണമെന്നും, സര്‍വ്വകലാശാലകളില്‍ സ്ഥിരം വി സിമാരെ നിയമിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് രാജ്ഭവന്‍ പ്രതികരിച്ചു.

സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ സ്ഥിരം വി സിമാരെ നിയമിക്കുന്നതില്‍ ഉള്‍പ്പെടെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് എത്തി ഗവര്‍ണറെ കണ്ടത്. ചാന്‍സിലരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുന്ന സര്‍വകലാശാല ഭേദഗതി ബില്ലിലും, സ്വകാര്യ സര്‍വകലാശാല ബില്ലിലും രണ്ടുമാസമായിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. ബില്ലില്‍ ഉടന്‍ ഒപ്പിടണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടതാണ് സൂചന.

സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മൂന്ന് അംഗങ്ങള്‍ അടങ്ങിയ പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് വി സി നിയമനം നടത്തണമെന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേരള സര്‍വകലാശാലയില്‍ വി സി സിന്‍ഡിക്കേറ്റ് പോര് തുടരുകയാണ്. കേരളയിലെ പ്രശ്‌നപരിഹാരമായി ബന്ധപ്പെട്ട കാര്യങ്ങളും മുഖ്യമന്ത്രി ഗവര്‍ണര്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News