'എൻഎസ്എസുമായി അകൽച്ചയില്ല, സുകുമാരൻ നായരെ നേരിൽ കാണും'; അടൂർ പ്രകാശ്

സുകുമാരൻ നായർക്ക് സിപിഎമ്മിനോട് അനുഭാവമുള്ളതായി തോന്നുന്നില്ലെന്നും യുഡിഎഫ് കൺവീനർ

Update: 2025-09-28 12:29 GMT

Photo|MediaOne News

കോഴിക്കോട്: എൻഎസ്എസുമായി അകൽച്ചയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ നേരിൽ കാണുമെന്നും സുകുമാരൻ നായർക്ക് സിപിഎമ്മിനോട് അനുഭവമുള്ളതായി തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞു. അതിന്റെ കൂടെ തന്നെ സമദൂര സിദ്ധാന്തം അദ്ദേഹം ആവർത്തിച്ച് പറയുന്നുണ്ട്. കോൺഗ്രസിനെ സംബന്ധിച്ച് ഈ വിഷയത്തിൽ യാതൊരു ആശങ്കയുമില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

ഒരു സമുദായ സംഘടനകളുമായും യുഡിഎഫിന് അകൽച്ചയില്ലെന്നും സുകുമാരൻ നായരെ നേരിൽ പോയി കാണുന്നതിനും യാതൊരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ശബരിമലയുടെ ആചാര സംരക്ഷണത്തിലും വിശ്വാസ സംരക്ഷണത്തിലും സംസ്ഥാന സർക്കാരിൻ പൂർണ വിശ്വാസമുണ്ടെന്നാണ് സുകുമാരൻ നായർ പറഞ്ഞിരുന്നത്. ശബരിമലയുടെ കാര്യത്തിലെ നിലപാടാണ് വ്യക്തമാക്കുന്നതെന്നും എൻഎസ്എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News