'മിസ്റ്റർ ജലീൽ, യഥാർഥ ജീവിതത്തിൽ ആളുകൾ പിടിച്ച് കയ്യാമം വെക്കുകതന്നെ ചെയ്യും, ബഹളം വെച്ചതുകൊണ്ട് കാര്യമില്ല'; നജ്മ തബ്ഷീറ

തന്നെ പിടിക്കാൻ പിന്നാലെയോടുന്ന നാട്ടുകാരെ പറ്റിക്കാൻ വലത്തോട്ട് ഇൻഡിക്കേറ്ററിട്ട് ഇടത്തോട്ട് ഓടി രക്ഷപ്പെടുന്ന മോഷ്ടാവിനെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ മിസ്റ്റർ ജലീൽ

Update: 2025-09-11 07:56 GMT
Editor : Jaisy Thomas | By : Web Desk

കോഴിക്കോട്: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരായ കെ.ടി ജലീൽ എംഎൽഎയുടെ ആരോപണത്തിൽ മറുപടിയുമായി യൂത്ത് ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ. പി.കെ ഫിറോസ് കയ്യോടെ പിടികൂടി ബന്ധുനിയമനം വെളുപ്പെടുത്തിയതിൽ പിന്നെ, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അന്നുമുതൽ, ഒന്നും ഒന്നും എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നെന്ന് പറയാൻ മാത്രം അസ്ഥിരത ബാധിച്ച ജലീൽ, താൻ പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിൻ്റെ വെപ്രാളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ശബ്ദ കോലാഹലങ്ങളെന്ന് നജ്മ ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

ഫിറോസിന്റേത് റിവേഴ്സ് ഹവാല നടത്തുന്ന കമ്പനിയെന്നായിരുന്നു ജലീലിന്‍റെ ആരോപണം. ദുബൈയിലെ ഫോർച്യൂൺ ഹൗസിംഗ് എന്ന കമ്പനിയിൽ ഫിറോസ് അടക്കം മൂന്ന് മാനേജർമാർ മാത്രമാണ് ജീവനക്കാരായി ഉള്ളതെന്നും ഇത് റിവേഴ്സ് ഹവാലാ ലക്ഷ്യമിട്ട് നടത്തുന്ന സ്ഥാപനമാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അത്ശരി, അപ്പോ തുഞ്ചൻ സർവ്വകലാശാലയുടെ ഭൂമിയിലെ നാലുലോഡ് ചളിമണ്ണ് മടിയിലും അല്പം തലച്ചോറിലും പുരട്ടി കനം വെച്ച് നടന്നാണ് കെടി ജലീൽ നാട് നന്നാക്കാൻ മാധ്യമ പദയാത്ര നടത്തുന്നതല്ലേ.

പി.കെ ഫിറോസ് കയ്യോടെ പിടികൂടി ബന്ധുനിയമനം വെളുപ്പെടുത്തിയതിൽ പിന്നെ, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട അന്നുമുതൽ, ഒന്നും ഒന്നും എത്രയാണെന്ന് ആരെങ്കിലും ചോദിച്ചാൽ മൂന്നെന്ന് പറയാൻ മാത്രം അസ്ഥിരത ബാധിച്ച ജലീൽ, താൻ പിടിക്കപ്പെട്ട് തുഞ്ചനിലെ പറമ്പിൽ അടക്കം ചെയ്യപ്പെടുമെന്ന് മനസ്സിലാക്കിയതിൻ്റെ വെപ്രാളമാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ശബ്ദ കോലാഹലങ്ങൾ.

അങ്ങനെ പറ... തന്നെ പിടിക്കാൻ പിന്നാലെയോടുന്ന നാട്ടുകാരെ പറ്റിക്കാൻ വലത്തോട്ട് ഇൻഡിക്കേറ്ററിട്ട് ഇടത്തോട്ട് ഓടി രക്ഷപ്പെടുന്ന മോഷ്ടാവിനെ സിനിമയിൽ മാത്രമേ കാണാൻ കഴിയൂ മിസ്റ്റർ ജലീൽ, യഥാർത്ഥ ജീവിതത്തിൽ ആളുകൾ പിടിച്ച് കയ്യാമം വെക്കുകതന്നെ ചെയ്യും. ബഹളം വെച്ചതുകൊണ്ട് കൊണ്ട് കാര്യമില്ല.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News