കേരളത്തിലെ രണ്ടാം ഘട്ട അഗ്നിപഥ് റിക്രൂട്മെന്‍റ് റാലി ഇന്ന് കൊല്ലത്ത്

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴു ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് റിക്രൂട്മെന്‍റ് റാലിയിൽ പങ്കെടുക്കുക

Update: 2022-11-17 02:19 GMT

കൊല്ലം: കേരളത്തിലെ രണ്ടാം ഘട്ട അഗ്നിപഥ് റിക്രൂട്മെന്‍റ് റാലി ഇന്ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും . തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴു ജില്ലകളിലെ ഉദ്യോഗാർഥികൾക്കാണ് റിക്രൂട്മെന്‍റ് റാലിയിൽ പങ്കെടുക്കുക .

കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലെ താമസസൗകര്യവും ഗ്രൗണ്ടിലെ സ്ഥിതിഗതികളും കരസേനാ റിക്രൂട്മെന്‍റ് ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും വിലയിരുത്തി. റിക്രൂട്മെന്‍റ് റാലിയുടെ നടത്തിപ്പിനായി വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് . റിക്രൂട്മെന്‍റിനായി തിരുവനന്തപുരം ആർമി റിക്രൂട്മെന്‍റ് ഡയറക്ടർ കേണൽ മനീഷ് ഭോല ഉൾപ്പെടെയുള്ളവർ കൊല്ലത്തുണ്ട് .

Advertising
Advertising

ഓൺലൈനിൽ റജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ഇമെയിലിൽ ലഭിച്ച അഡ്മിറ്റ് കാർഡിനൊപ്പം ഒറിജിനൽ രേഖകളും ഹാജരാക്കണം. വ്യാജ റിക്രൂട്മെന്‍റ് വാഗ്ദാനങ്ങളിൽ ജാഗ്രത പാലിക്കണമെന്നും തെറ്റായ രീതിയിൽ സമീപിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനിലോ ആർമി യൂണിറ്റിലോ റാലി സ്ഥലത്തോ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട് .

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News