എഐ കാമറ വിവാദം; എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും
രാവിലെ 11 മണിക്ക് എസ്.ആര്‍.ഐ.ടി മാനേജ്മെന്‍റ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: എഐ കാമറ വിവാദത്തില്‍ കരാര്‍ കമ്പനിയായ എസ്.ആര്‍.ഐ.ടിയുടെ വിശദീകരണം ഇന്നുണ്ടാവും. രാവിലെ 11 മണിക്ക് എസ്.ആര്‍.ഐ.ടി മാനേജ്മെന്‍റ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തും. ടെണ്ടര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി എസ്.ആര്‍.ഐ.ടി ഉപകരാര്‍ നല്‍കിയെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അതേസമയം എഐ കാമറ സ്ഥാപിച്ച പശ്ചാത്തലത്തിൽ ഇരുചക്ര വാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളുടെ യാത്ര സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമീഷണർ എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കും. നിലവിലെ നിയമപ്രകാരം കുട്ടികളുമായുള്ള യാത്രയും മൂന്ന് പേരുടെ യാത്രയായി കണക്കാക്കി പിഴ ചുമത്തുന്നതാണ്. 12 വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര ഇളവ് നൽകുന്ന കാര്യമാണ് ഗതാഗത വകുപ് ആലോചിക്കുന്നത്. ഉച്ചക്ക് 12.30ന് മന്ത്രിയുടെ ചേംബറിലാണ് യോഗം.