എഐ വഴി സുഹൃത്തിന്റെ വ്യാജദൃശ്യം സൃഷ്ടിച്ച് പണം തട്ടി; കോഴിക്കോട് സ്വദേശിക്ക് പോയത് 40,000 രൂപ

ഈ സുഹൃത്തിൻ്റെ പേരിൽ രാധാകൃഷ്ണൻ്റെ മറ്റു സുഹൃത്തുക്കളോടും പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നു.

Update: 2023-07-15 15:38 GMT
Editor : anjala | By : Web Desk

കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി സുഹൃത്തിന്റെ ദൃശ്യം വ്യാജമായി സൃഷ്ടിച്ച് പണം തട്ടിയതായി പരാതി. കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണൻ ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പരിചയപെടുത്തിയാണ് വീഡിയോ കോൾ ചെയ്ത് 40,000 രൂപ ആവശ്യപ്പെട്ടത്. ഗൂഗിൾപേ വഴി പണമയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസിലായത്. ഈ സുഹൃത്തിൻ്റെ പേരിൽ രാധാകൃഷ്ണൻ്റെ മറ്റു സുഹൃത്തുക്കളോടും പണം ആവശ്യപ്പെട്ട് വിളിച്ചിരുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന ആളാണ് എന്ന് പറഞ്ഞാണ് രാധാകൃഷ്ണനെ ഇയാൾ വിളിച്ചത്. കയ്യിലുണ്ടായിരുന്ന സു​​​ഹൃത്തിന്റെ നമ്പരിൽ നിന്നായിരുന്നില്ല കോൾ വന്നത്. ഭാര്യ സഹോദരിക്ക് സർജറിക്ക് പണം ആവശ്യമായി വന്നു. 40,000 രൂപ ഗൂഗിൾപേ ചെയ്തു തരണമെന്ന് ആവിശ്യപ്പെട്ടു. ഇങ്ങനെ ഒരുപാട്  തട്ടിപ്പുകൾ നടക്കുന്നുണ്ട്. നിങ്ങളാണെന്ന് എങ്ങനെ വിശ്വസിക്കുമെന്ന് ചോദിച്ചു. ഉടനെ തന്നെ വീഡിയോ കോൾ ചെയ്തു. കോളിൽ മുഖം മാത്രമേ കാണിച്ചിരുന്നുളളു. ഏക​ദേശം അരമണിക്കൂർ സംസാരിച്ചു. എന്നാൽ സംസാരിക്കുമ്പോൾ ഇടയ്ക്ക് കോൾ കട്ട് ആവുകയും ചെയ്യുമായിരുന്നു രാധാകൃഷ്ണൻ പറഞ്ഞു.

Advertising
Advertising

40,000 രൂപ അയച്ചു കൊടുത്തതിനു ശേഷം 30,000 രൂപ കൂടി അയക്കാമോ ചോദിച്ചപ്പോൾ സംശയം തോന്നിയ രാധാകൃഷ്ണൻ കയ്യിലുണ്ടായിരുന്ന സു​ഹൃത്തിന്റെ നമ്പറിലേക്ക് വിളിച്ചു. സു​ഹൃത്ത് അറിഞ്ഞിട്ടില്ലെന്ന കാര്യം അപ്പോഴാണ് മനസ്സിലായത്. 

Full View
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News