പത്തു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ എയ്ഡ്സ് രോഗിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും പിഴയും

എയ്ഡ്‌സ് പകർത്തണമെന്ന ഉദ്ദേശ്യത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് ശിക്ഷ

Update: 2024-01-31 14:30 GMT

പുനലൂർ: പത്തു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ എയ്ഡ്സ് രോഗിയെ ശിക്ഷിച്ചു. എയ്ഡ്‌സ് പകർത്തണമെന്ന ഉദ്ദേശ്യത്തോടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രതിക്ക് മൂന്ന് ജീവപര്യന്തവും 22 വർഷം കഠിന തടവും 1.05 ലക്ഷം രൂപ പിഴയും. പത്തുവർഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയിൽ ആയിരുന്ന പുനലൂർ ഇടമൺ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്.


പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.ഡി. ബൈജുവിന്റേതാണ് വിധി. കുട്ടിക്ക് ഒരു ലക്ഷത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നൽകാൻ ശിപാർശയും ചെയ്തു. നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവ് അനുഭവിക്കണം. 2020-ലാണ് കേസിനാസ്‌പദമായ സംഭവം. തെന്മല പൊലീസ് ഇൻസ്പെക്ടറായിരുന്ന എം.ജി. വിനോദാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് ഹാജരായി.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News