പാലാ നഗരസഭയിലെ എയർ പോഡ് മോഷണ വിവാദം: സി.പി.എം കൗൺസിലര്‍ക്കെതിരെ പരാതി നല്‍കി

കേരളാ കോൺഗ്രസ് അംഗം ജോസ് ചീരാംകുഴിയാണ് പൊലീസിൽ പരാതി നൽകിയത്

Update: 2024-02-02 01:53 GMT
Editor : Lissy P | By : Web Desk

കോട്ടയം: പാലാ നഗരസഭയിലെ എയർ പോഡ് മോഷണ വിവാദത്തിൽ കേരളാ കോൺഗ്രസ് അംഗം ജോസ് ചീരാംകുഴി പൊലീസിൽ പരാതി നൽകി. സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്ടിച്ചെന്നാണ് പാലാ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.എന്നാൽ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.

സി.പി.എം കൗൺസിലറായ ബിനു പുളിക്കക്കണ്ടം തന്റെ 35,000 രൂപ വിലയുള്ള എയർപോഡ് മോഷ്ടിച്ചതായാണ് ജോസ് ചീരാംകുഴിയുടെ പരാതി. കൃത്യമായ തെളിവുകൾ നിരത്തിയാണ് ചീരാംകുഴിയുടെ ആരോപണം. ആരോപണത്തിന് പിന്നിൽ ജോസ് കെ മാണിയുടെ ഇടപെടൽ ഉണ്ട്. തന്റെ സാംസങ് ഫോണിൽ എങ്ങനെ ആപ്പിളിന്റെ എയർപോഡ് കണക്ട് ആക്കുമെന്നും ബിനു ചോദിക്കുന്നു.

Advertising
Advertising

എയർ പോഡ് വിവാദം പാലാ നഗരസഭയിലെ മുന്നണി രാഷ്ട്രീയത്തെ ബാധിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. വ്യക്തിപരമായ വിഷയം മാത്രമെന്ന നിലപാടിലാണ് കേരളാ കോൺഗ്രസും സി.പി.എമ്മും .

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News