കരിപ്പൂരില്‍ നിന്ന് കൂടുതല്‍ സർവീസ് നടത്താന്‍ തയ്യാറെന്ന് വിമാനക്കമ്പനികള്‍

ആഭ്യന്തര സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ സാധ്യത

Update: 2024-02-20 04:22 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളില്‍ നിന്ന് കൂടുതല്‍ സർവീസ് നടത്താന്‍ തയ്യാറാണെന്ന് വിമാനക്കമ്പനികള്‍. എയർപോർട്ട് എതോറിറ്റിയുമായി സഹകരിച്ച് അല്‍ ഹിന്ദ് ഗ്രൂപ്പ് സംഘടിപ്പിച്ച ഉന്നതതല യോഗത്തിലാണ് വിമാനകമ്പനികള്‍ താല്‍പര്യമറിയച്ചത്. ആഭ്യന്തര സർവീസുകളും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രകളുമാകും വർധിപ്പിക്കാന്‍‌ സാധ്യതയുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിലെ നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി തന്നെ കൂടുതല്‍ വിമാന സർവീസുകള്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ആലോചനയാണ് ഇന്നലെ വിമാനത്താവള കോണ്‍ഫറന്‍സ് ഹാളില് നടന്ന ഉന്നതതല യോഗത്തില്‍ നടന്നത്. കോഴിക്കോട് നിന്ന് വിമാന സർവീസ് ലാഭകരമായി നടത്താന്‍ കഴുന്ന പുതിയ ഡെസ്റ്റിനേഷനുകള്‍ വിമാനത്താവള ഡയറക്ടർ പരിചയപ്പെടുത്തി.

Advertising
Advertising

എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഫിറ്റ്സ് എയർ തുടങ്ങിയ വിമാനക്കമ്പനികള്‍ ഏതാനം മാസങ്ങള്‍ക്കം തന്നെ പുതിയ വിമാനസർവീസുകള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. മറ്റു വിമാനക്കമ്പനി പ്രതിനിധികളും സർവീസുകള്‍ വർധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് അറിയിച്ചു. പ്രതീക്ഷ നല്കുന്ന സാഹചര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത എം.പിമാരായ അബ്ദുസമദ് സമദാനിയും, എം.കെ രാഘവനും പറഞ്ഞു. അല്‍ ഹിന്ദ് ടൂർസ് ആന്റ് ട്രാവല്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ചർച്ചയില്‍ ഇരുപതോളം വിമാനക്കമ്പനി പ്രതിനിധികളും പങ്കെടുത്തു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News