'സാറിന്റെ കാലിൽതൊട്ട് ക്ഷമ ചോദിക്കുന്നു'; ആദരാഞ്ജലി പോസ്റ്റിന് ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗീസ്

താൻ പൂർണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണകൊണ്ടാകും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും രാജു മീഡിയവണിനോട് പറഞ്ഞു.

Update: 2023-06-27 09:12 GMT

കൊച്ചി: തെറ്റിദ്ധരിച്ച് ആദരാഞ്ജലി പോസ്റ്റിട്ടതിൽ നടൻ ടി.എസ് രാജുവിനോട് ക്ഷമ ചോദിച്ച് അജു വർഗീസ്. ഇങ്ങനെയൊരു ആദരാഞ്ജലി ഇട്ടതിൽ കാലിൽതൊട്ട് ക്ഷമ ചോദിക്കുന്നുവെന്ന് അജു വർഗീസ് രാജുവിനെ ഫോണിൽ വിളിച്ച് പറഞ്ഞു. ഫേസ്ബുക്കിൽ ഇത് സംബന്ധിച്ച വാർത്ത കണ്ടാണ് അങ്ങനെ പോസ്റ്റിട്ടതെന്നും അജു പറഞ്ഞു.

തിങ്കളാഴ്ചയാണ് ടി.എസ് രാജു മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ വാർത്ത പ്രചരിച്ചത്. താൻ പൂർണ ആരോഗ്യവാനാണെന്നും തെറ്റിദ്ധാരണകൊണ്ടാകും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതെന്നും രാജു മീഡിയവണിനോട് പറഞ്ഞു. ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റിട്ടതിൽ അജു വർഗീസ് വിളിച്ചു മാപ്പ് പറഞ്ഞതിൽ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു.

Advertising
Advertising

സിനിമയിലും സീരിയലിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രാജു. ജോക്കർ എന്ന ചിത്രത്തിലെ സർക്കസ് കമ്പനി ഉടമയായ ഗോവിന്ദൻ എന്ന കഥാപാത്രത്തിലൂടെയാണ് രാജു ശ്രദ്ധിക്കപ്പെടുന്നത്. ആദാമിന്റെ മകൻ അബു, അച്ഛനുറങ്ങാത്ത വീട്, പ്രജാപതി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News