ഞാൻ പറഞ്ഞതാണോ അതോ ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ: എ.കെ ബാലൻ

ബാലിശം എന്ന വാക്ക് പറഞ്ഞുകൊണ്ടായിരുന്നു ബാലനെ ഗവർണർ വിമർശിച്ചത്. പേരുപോലെ തന്നെ ബാലൻ വളരുന്നില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

Update: 2022-02-19 10:13 GMT
Editor : abs | By : Web Desk

തന്നെ വിമർശിച്ച ഗവർണർക്ക് മറുപടിയുമായി സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. താൻ പറഞ്ഞതാണോ അതോ ഗവർണറുടെ പ്രവർത്തനമാണോ ബാലിശമെന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് എ.കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

ബാലിശം എന്ന വാക്ക് പറഞ്ഞുകൊണ്ടായിരുന്നു ബാലനെ ഗവർണർ വിമർശിച്ചത്. പേരുപോലെ തന്നെ ബാലൻ വളരുന്നില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. ബാലിശമായ സ്വഭാവങ്ങള്‍ ഇടക്കിടെ ഗവര്‍ണറില്‍ നിന്ന് ഉണ്ടാകുന്നുണ്ട് എന്ന് എ.കെ ബാലന്‍ ചൂണ്ടിക്കാട്ടിയിരുന്നു.നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാൻ ഗവർണർ വിസമ്മതിനെ പരിഹസിച്ചുകൊണ്ടായിരുന്നു എ.കെ. ബാലൻ മാധ്യമങ്ങളോട് സംസാരിച്ചത്. ഇതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.

Advertising
Advertising

'നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞങ്ങൾ അതൊക്കെ പരിഹിരിച്ചു. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം താനും അന്നത്തെ കൃഷിവകുപ്പ് മന്ത്രിയും ചേർന്നുകണ്ട് കേക്ക് കൊടുത്ത് പ്രശ്‌നം പരിഹരിച്ചു. നാടകീയമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. അദ്ദേഹത്തിന് ഇടക്ക് പരിഭവം, ദ്വേഷ്യം, സ്‌നേഹം ഒക്കെ ഉണ്ടാകും. എന്തു പ്രശ്‌നങ്ങളുണ്ടായാലും മുഖ്യമന്ത്രി ഫോണിൽ വിളിച്ചാലും പോയിക്കണ്ടാലും പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ ഉണ്ടായിട്ടുള്ളൂ. ഇപ്പോഴും മുഖ്യമന്ത്രി പോയിക്കണ്ട് സർക്കാരിൻറെ നിലപാട് പറഞ്ഞ് ബോധ്യപ്പെടുത്തി. അദ്ദേഹം ഒപ്പിട്ടു. അതുകൊണ്ട് എന്താണ് പ്രശ്‌നം?' എ. കെ ബാലൻ പറഞ്ഞു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News