എകെജി സെന്റർ ആക്രമണത്തിന്റെ 50-ാം ദിനാചരണം; 'കിട്ടിയില്ല മീം' മത്സരം സംഘടിപ്പിക്കുന്നു

'ഡെയ്‌ലി അപ്‌ഡേറ്റ്‌സ് ഓഫ് ദി എകെജി സെന്റർ ക്രാക്കർ കേസ്' എന്ന ഫേസ്ബുക്ക് പേജിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

Update: 2022-08-21 12:22 GMT

കോഴിക്കോട്: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിൽ ഇനിയും പ്രതിയെ പിടികൂടാനാവാത്തതിനെ പരിഹസിച്ച് 'മീം മത്സരം' സംഘടിപ്പിക്കുന്നു. 'ഡെയ്‌ലി അപ്‌ഡേറ്റ്‌സ് ഓഫ് ദി എകെജി സെന്റർ ക്രാക്കർ കേസ്' എന്ന ഫേസ്ബുക്ക് പേജിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

'കിട്ടിയില്ല മീം' ആണ് തയ്യാറാക്കേണ്ടത്, മീം സ്വന്തം വാളിൽ പോസ്റ്റ് ചെയ്ത ശേഷം 'ഡെയ്‌ലി അപ്‌ഡേറ്റ്‌സ് ഓഫ് ദി എകെജി സെന്റർ ക്രാക്കർ കേസ്' എന്ന ഫേസ്ബുക്ക് പേജിനെ ടാഗ് ചെയ്യുകയാണ് വേണ്ടത്.

ആദ്യ മൂന്നു സ്ഥാനക്കാർ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. ഒന്നാം സമ്മാനം 1000 രൂപ, രണ്ടാം സമ്മാനം 800 രൂപ, മൂന്നാം സമ്മാനം 500 രൂപ എന്നിങ്ങനെയാണ് സമ്മാനം. കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്ന ദിവസമായിരിക്കും സമ്മാനം വിതരണം ചെയ്യുകയെന്നും അവസാനം കിട്ടിയില്ലെന്ന് പറഞ്ഞു വരരുതെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.

Advertising
Advertising

പ്രിയപ്പെട്ടവരേ, സഖാക്കളേ...

എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം...

Posted by Daily updates on the AKG Center cracker case on Saturday, August 20, 2022

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News