"എല്ലാവരേയും വെള്ള പുതപ്പിച്ചു കിടത്താന്‍ ഞങ്ങള്‍ക്കറിയാം"; പ്രതിഷേധ പ്രകടനത്തില്‍ സി.പി.എം നേതാവിന്‍റെ പ്രകോപന പ്രസംഗം

കോഴിക്കോട് സി.പി.എം നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് നേതാവിന്‍റെ പ്രകോപന പ്രസംഗം

Update: 2022-07-01 13:35 GMT

കോഴിക്കോട്: എ.കെ.ജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് സി.പി.എം നടത്തിയ റാലിക്കിടെ സി.പി.എം നേതാവിന്‍റെ  പ്രകോപന പ്രസംഗം. കോഴിക്കോട് ഏരിയ കമ്മിറ്റി അംഗം ഒ.എം ഭരദ്വാജാണ് പ്രകോപന പ്രസംഗം നടത്തിയത്.

"ഞങ്ങളും എറിഞ്ഞിട്ടുണ്ട്.. നിങ്ങളെ പോലെ പിപ്പിടി കാട്ടി മതിലിൽ എറിഞ്ഞ് പോവുകയല്ല ഞങ്ങൾ ചെയ്യുക. ഞങ്ങൾ എവിടെയാണോ ലക്ഷ്യം വക്കുന്നത് ആ ലക്ഷ്യ സ്ഥാനത്തേക്ക് തന്നെ എറിയും. ഞങ്ങളെ കൊണ്ട് അത് ചെയ്യിച്ചാൽ എല്ലാത്തിനേയും വെള്ള പുതപ്പിച്ച് കിടത്താൻ പ്രസ്ഥാനത്തിന് അറിയാം"- ഭരദ്വാജ് പറഞ്ഞു. 

Advertising
Advertising

Full View

നേരത്തേ  പ്രകോപന മുദ്രാവാക്യവുമായി എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ അമ്പലപ്പുഴയിൽ സിപിഎമ്മിന്‍റെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. കൈ വെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. 

നേരത്തെ വി.ഡി സതീശനെയും കെ. സുധാകരനെയും റോഡിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് എച്ച് സലാം ഫേസ്ബുക്ക് പോസ്റ്റിൽ ഭീഷണിപ്പെടുത്തിയതായി വിമർശനമുയര്‍ന്നിരുന്നു. ഇതിന് ശേഷമാണ് എംഎൽഎയുടെ നേതൃത്വത്തിലുള്ള പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യങ്ങൾ മുഴക്കിയത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News