ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്; ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍, പരിപാടിയിൽ കോൺഗ്രസ് പങ്കെടുക്കില്ല

ഉദ്ഘാടനത്തിന്‌ കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിനാൽ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് കോൺഗ്രസ്‌

Update: 2023-01-20 03:58 GMT
Editor : ijas | By : Web Desk

ആലപ്പുഴ: മെഡിക്കൽ കോളേജിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനെ ചൊല്ലി വിവാദം. ഉദ്ഘാടനത്തിന്‌ കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കാത്തതിനാൽ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുമെന്ന് കോൺഗ്രസ്‌ അറിയിച്ചു. 173 കോടിയുടെ പദ്ധതി ആലപ്പുഴയിലേക്ക് എത്തിച്ചത് വേണുഗോപാൽ ആണെന്നാണ് കോൺഗ്രസ്‌ വാദം.

നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിനെ ചൊല്ലിയാണ് തർക്കം. 2013ൽ കെ സി വേണുഗോപാലാൽ കേന്ദ്ര മന്ത്രിയായിരിക്കെയാണ് പദ്ധതി ആരംഭിച്ചത്. സംസ്ഥാന ഭരിച്ചിരുന്നത് യുഡിഎഫുമായിരുന്നു. നേട്ടം ഹൈജാക്ക് ചെയ്യാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുകയാണെന്നും കെ.സി വേണുഗോപാലിനെ ക്ഷണിക്കാത്തത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കോൺഗ്രസ് ആരോപിച്ചു. അതിഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നാണ് സംഘാടക സമിതിയുടെ വിശദീകരണം. നാളത്തെ ഉദ്‌ഘാടന ചടങ്ങിൽ കോൺഗ്രസ് പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കില്ല. പരസ്യ പ്രതിഷേധത്തിനും സാധ്യതയുണ്ട്.

Full View
Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News