ഓണാഘോഷത്തിനിടെ മദ്യപാനം; അവശനിലയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്ലസ്ടു വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്
Update: 2025-08-29 15:52 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനിലയിലായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. സഹപാഠികളായ വിദ്യാർഥികളാണ് ആശുപത്രിയിൽ എത്തിച്ചത്.