Writer - അൻഫസ് കൊണ്ടോട്ടി
anfas123
Photo: MediaOne
എറണാകുളം: എറണാകുളം ആലുവയിൽ ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് അധികൃതരുടെ ജപ്തി നടപടി. ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയിൽ പെരുവഴിയിലായത്.
ആലുവ അർബൻ സഹകരണ ബാങ്കിൻറെ നടപടിക്കെതിരെ കുടുംബം ബാങ്കിന് മുന്നിൽ പ്രതിഷേധമിരിക്കുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടരുകയാണ്.