കോഴിക്കോട്ട് ആംബുലൻസിന് തീപിടിച്ച് രോഗി വെന്തുമരിച്ചു

ട്രാൻസ്ഫോമറിൽ ഇടിച്ചാണ് ആംബുലൻസ് കത്തിയത്

Update: 2024-05-14 03:13 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ആംബുലൻസിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂർ മൊബൈൽ യൂണിറ്റിൻ്റെ ആംബുലൻസ് ആണ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തിയത്.  നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലൻസാണ് കത്തിയത്.

പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലൻസ് ട്രാൻസ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു.  ആംബുലൻസിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News