'ലീഗ്- സമസ്ത ബന്ധം തകരില്ല'; വിവാദങ്ങള്‍ക്കിടെ ജിഫ്രി തങ്ങളും സാദിഖലി തങ്ങളും ഒരേ വേദിയിൽ

രണ്ട് പ്രസ്ഥാനങ്ങളെയും തെറ്റിക്കാനാവില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ദൃഢബന്ധം തകരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

Update: 2023-10-15 03:31 GMT
Advertising

ദോഹ: വിവാദങ്ങൾക്കിടെ ഖത്തറിൽ പൊതുവേദിയിൽ ഒരുമിച്ചെത്തി സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും. സമസ്തയും ലീഗും അഭേദ്യമായ ബന്ധമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.

രണ്ട് പ്രസ്ഥാനങ്ങളെയും തെറ്റിക്കാനാവില്ലെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ആ ദൃഢബന്ധം തകരില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. പണ്ഡിതരെയും തങ്ങൾമാരെയും ചിലർ ആക്ഷേപിക്കുന്നു. അവർക്ക് മറുപടി പറയാന്‍ മാന്യത സമ്മതിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിനെയും സമസ്തയെയും ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നത് സമുദായത്തിന്റെ ശത്രുക്കളാണ് സാദിഖലി തങ്ങളും പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News