വർഗീയ ധ്രൂവീകരണത്തിനുള്ള ശ്രമങ്ങൾക്കിടെ മഹത്തായ മാനവികത ഉയർത്തിപ്പിടിച്ചു; കാന്തപുരത്തെ സന്ദർശിച്ച് എം.വി ഗോവിന്ദൻ
നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു
Update: 2025-07-16 04:48 GMT
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മതനിരപേക്ഷ മൂല്യമാണ് കേരളത്തിന്റെ സന്ദേശം എന്നത് കാന്തപുരം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾക്കിടെ മഹത്തായ മാനവികത ഉയർത്തിപ്പിടിച്ചുവെന്നും ഗോവിന്ദൻ പറഞ്ഞു.
കാന്തപുരം എല്ലാവരുടെയും പ്രിയപ്പെട്ട മുസ്‌ലിയാർ ആയി മാറി. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള കാന്തപുരത്തിന്റെ ഇടപെടലിനെ കേരളം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
watch video: